kerala

ആളുകളെ വിലകുറച്ച് കണ്ടാല്‍ മെസ്സിക്ക് പറ്റിയ തെറ്റ് സംഭവിക്കുമെന്ന് കെ.മുരളീധരന്‍ എം.പി .

By Chandrika Web

November 23, 2022

ആളുകളെ വിലകുറച്ച് കണ്ടാല്‍ മെസ്സിക്ക് പറ്റിയ തെറ്റ് സംഭവിക്കുമെന്ന് കെ.മുരളീധരന്‍ എം.പി . ശശിതരൂര്‍ നല്ല എം.പിയാണ്. അദ്ദേഹം ആരെയും വിമര്‍ശിച്ചിട്ടില്ല. താന്‍ മുമ്പ് അദ്ദേഹത്തെ വിമര്‍ശിക്കുമ്പോഴും നല്ല എം.പിയാണ്. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ ്പരിപാടി മാറ്റിവെച്ചതിനെക്കുറിച്ച് അന്വേഷിക്കട്ടെ. ഞാന്‍ അന്വേഷണം ആവശ്യപ്പെടുന്നില്ല. മുരളീധരന്‍ പറഞ്ഞു.

(കഴിഞ്ഞദിവസം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെയും അവരുടെ താരമായ മെസിയെയും നിഷ്പ്രഭരാക്കി സഊദി അറേബ്യ ലോകകപ്പ് മല്‍സരത്തില്‍ അട്ടിമറി വിജയം നേടിയിരുന്നു.)

അതേസമയം താന്‍ ഊതിവീര്‍പ്പിച്ച ബലൂണല്ലെന്നും അത് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകരാണോ എന്നും ശശിതരൂര്‍ എം.പി കണ്ണൂരില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്ക് ആരോടും എതിര്‍പ്പുമില്ല. ഭയവുമില്ല .തരൂര്‍ വ്യക്തമാക്കി.