india

ഇറ്റലി-അമൃത്സര്‍ വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവ്

By Test User

January 06, 2022

ഇറ്റലിയില്‍ നിന്ന് പഞ്ചാബിലേക്ക് എത്തിയ വിമാനത്തില്‍ 125 യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്.പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് യാത്രക്കാര്‍ക്ക് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചത്. ആകെ 179 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 രോഗബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി.സജീവ കേസുകള്‍ 2,85,401 ആയും ഉയര്‍ന്നു. കോവിഡിനൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്.