kerala

ഊന്നുകല്‍ കൊലപാതകത്തില്‍ പ്രതി കുറ്റസമ്മതം നടത്തി

By webdesk18

August 28, 2025

കോതമംഗലം ഊന്നുകല്‍ കൊലക്കേസിലെ മുഖ്യപ്രതി രാജേഷിനെ പൊലീസ് പിടിക്കൂടി. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പൊലീസ് പിടിക്കൂടിയത്. ബംഗളൂരുവിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയിലാണ് ഇയാളെ എറണാകുളം മറൈന്‍ഡ്രൈവില്‍ വെച്ച് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം പൊതിഞ്ഞ സാരിയും വഴിയില്‍ ഉപേക്ഷിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം 18-നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും, സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായക തെളിവുകളുണ്ടാക്കി. ഒളിവില്‍ പോയ രാജേഷിന്റെ കാറും, ശാന്തയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകം നടത്തിയതിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.