തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിപ്പ് കേസിലെ പ്രതി രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് ചാടിപ്പോയത്.
ഇന്നലെ രാത്രിയാണ് സംഭവം. കൊല്ലം ഈസ്റ്റ് പൊലീസ് കൊണ്ടുവന്ന പ്രതിയാണ് കാര്‍ഡിയാക് ഐസിയുവില്‍ നിന്ന് ചാടിപ്പോയത്. ആശുപത്രിയിലെ ജനല്‍ വഴിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ രണ്ട് സ്‌റ്റേഷനുകളിലായി കേസുണ്ട്. നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.