kerala

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കണം: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

By webdesk14

November 30, 2024

പാർലിമെൻ്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതടക്കമുള്ള പുതിയ നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണകാര്യ സഹമന്ത്രി റാവു ഇന്തർജിത്ത് സിംഗ് ഡോ.എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

പത്ത് വർഷങ്ങൾക്കു മുമ്പ് പുതുക്കിയ എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ തുക വർദ്ധിപ്പിക്കുന്നതും ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ള നിയമസഭാ മണ്ഡലങ്ങളിലോരോന്നിനും ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും അനുവദിക്കുന്നതും സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.