kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കും; വി.എസ് ജോയ്

By webdesk17

June 23, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും ജോയ് പറഞ്ഞു.

263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ എട്ടുമണിയോടെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമായേക്കും.

കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.