kerala

കെ-റെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; സഭ വളയുമെന്ന് കെ-റെയില്‍ വിരുദ്ധ സമര സമിതി

By Test User

December 13, 2022

കെറെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതോടെ അടുത്ത നിയമസഭാ സമ്മേളന സമയത്ത് സഭ വളയുമെന്ന് കെറെയില്‍ വിരുദ്ധ സമരസമിതി. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും. 11 ജില്ലകളില്‍ നിന്നുള്ള സമരസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിലാണ് സഭ വളയാനുള്ള തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് സമരക്കാരെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.