india

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

By Test User

November 19, 2022

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സംഭവം. ഭീകരന്‍ നിയന്ത്രണ രേഖയില്‍ നിന്ന് അതിര്‍ത്തിയുടെ ഭാഗത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സൈന്യം വധിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരന്റെ സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.