india

ഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയില്‍ കണ്ടതായി സൈന്യം; തിരച്ചില്‍ ഊര്‍ജിതമാക്കി

By webdesk18

April 28, 2025

ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയില്‍ കണ്ടതിനെ തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാകിസ്താന്‍ വെടിയുതിര്‍ത്തിരുന്നു. പ്രതിരോധ മന്ത്രി രാജനാഥ് സിങ് പ്രധാനമന്ത്രിയുമായി ഇന്നും കൂടിക്കാഴ്ച നടത്തി.

ഭീകരവാദികള്‍ എത്തിയത് കൊക്കേര്‍നാഗ് വനമേഖലയിലൂടെ 35 കിലോമീറ്റര്‍ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനം. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തില്‍ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഇന്ത്യയുമായി യുദ്ധത്തിലേക്ക് കടക്കരുതെന്ന് പാകിസ്താന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി. പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന് നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായാണ് റിപ്പോര്‍ട്ട്. നാവിക സേനക്ക് 26 റഫാല്‍ മറൈന്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.