kerala

കേരള ജനതയുടെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും -വി.ഡി സതീശന്‍

By Akhila

February 14, 2026

കൊണ്ടോട്ടി: സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഒരു മഹാ യുദ്ധത്തിനൊരുങ്ങുകയാണ് യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുയുഗ യാത്രക്ക് മലപ്പുറം കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷക്കാലമായി കേരളത്തെ ഇടത് സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കി.

6 ലക്ഷം കോടി രൂപയുടെ കടബാധ്യത ജനത്തിന്റെ തലയില്‍ വെച്ചിട്ടുണ്ട്. എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ, അവിടെ നിന്നെല്ലാം കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് യു.ഡി.എഫിന്റെ ബാധ്യതയാണ്. കട്ടവരെ സംരക്ഷിക്കാന്‍ മാത്രം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി. വര്‍ഗീയത മാത്രമാണ് എല്‍.ഡി.എഫ് അജണ്ട. മതേതരത്വം നിലനിര്‍ത്തുന്നതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് വഹിക്കുന്ന പങ്ക് മതേതര കേരളം തിരിച്ചറിഞ്ഞതാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.കെ.ആലിബാപ്പു അധ്യക്ഷനായി.