kerala

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

By Test User

December 13, 2022

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കി. എന്നാല്‍ ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം രംഗത്തെത്തി. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ വേണമെന്നാണ് പ്രതിപക്ഷ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിക്കും.

സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്. ഗവര്‍ണ്ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ സര്‍ക്കാര്‍ നിര്‍ദ്ദേശം. വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വ്വകലാശാല വിസിമാര്‍ക്ക് നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. എന്നാല്‍ ഇതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നു. സര്‍വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു മാത്രമായി ദുരുപയോഗിക്കാന്‍ ഇടവരുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കൂടാതെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.