kerala

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

By webdesk18

June 21, 2025

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ണാര്‍ക്കാട് അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ പ്രസവിച്ചത്.

യുവതിയുമായി ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുന്‍പ് രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.