ഈ മാസം 23 വരെ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. ഡിസംബര്‍ 23ന് രാവിലെ 6 വരെയാണ് നീട്ടിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആലപ്പുഴയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചുരുന്നത്. ജില്ലയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുമുണ്ട്. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.