india

നടത്തത്തിനിടെ ബൈക്ക് പാഞ്ഞെത്തി; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച

By webdesk11

June 15, 2023

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. രാവിലെ ഔദ്യോഗിക വസതിയുടെ പുറത്ത് നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി. ഭാഗ്യവശാല്‍ അദ്ദേഹം ഫുട്പാത്തിലേക്ക് കയറിയതോടെ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.

സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ വസതിയുടെ സമീപത്തേക്ക് എത്തിയ രണ്ട് ബൈക്കുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പറഞ്ഞിട്ടില്ല.