kerala

കരിങ്കൊടി ഭീതിയില്‍ പിണറായി; കനത്ത സുരക്ഷ തുടരും

By webdesk11

February 21, 2023

കരിങ്കൊടി ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യങ്കാളി ഹാളിലുമായി മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികളുണ്ട്. പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രിയെത്തുന്ന വേദികളില്‍ ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത.

നികുതി വര്‍ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ യുവ സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ വരെ യാത്ര ചെയ്തിരുന്നു.

അതേസമയം പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തോടെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എല്ലാം എത്തുന്നത്. ഇത് വരുംദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.