News

ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ്‌

By Test User

February 16, 2022

കൊച്ചി: 2022 ജനുവരിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. 18.9 മില്യണ്‍ സമ്പര്‍ക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കെബിഎഫ്‌സി നടത്തിയത്. ഇന്‍സ്റ്റാഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബും കേരള ബ്ലാസ്റ്റേഴ്‌സാണ്. ഐപിഎല്‍ ടീം ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് ഒന്നാമത്.

നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്‌സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടവും കെബിഎഫ്‌സിക്കുണ്ട്.