A palm

kerala

ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

By Test User

April 04, 2022

പട്ടാമ്പി: യുവതിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പട്ടാമ്പി പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ പേരാമംഗലം സ്വദേശി ഹരിതയുടെ മൃതദേഹം ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.