kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

By webdesk17

June 10, 2025

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുതക്കളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.

വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും രണ്ട് പേര്‍ കടലില്‍ അകപ്പെട്ട് പോവുകയുമായിരുന്നു.