തിരുവന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂര്‍ മുക്കില്‍ ബിസ്മി വില്ലയില്‍ ഷാനവാസിന്റെയും ഷമീലയുടെയും മകന്‍ നബീലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.
സിംഗപ്പൂര്‍ മുക്ക് തോട്ടുമുഖം ചരുവിള പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിന്റെയും സജിതയുടെയും മകന്‍ അഭിജിത്തിന്റെ (16) മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിരുന്നു. മരിയനാട് നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്നലെ നടന്നു.
ഞായറാഴ്ച 5 മണിയോടെയാണ് അഞ്ചു വിദ്യാര്‍ഥികളുടെ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.