kerala

പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

By webdesk17

August 30, 2025

മലപ്പുറം കൂട്ടിലങ്ങാടി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂര്‍ ഒളകര സ്വദേശി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി കൂട്ടിലങ്ങാടി പാലത്തിനു മുകളില്‍ നിന്നായിരുന്നു യുവതി പുഴയില്‍ ചാടിയത്. പുഴയുടെ അരികില്‍ കുറ്റിച്ചെടിയില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്തെ മഹേന്ദ്രപുരി ബാറിലെ ജീവനക്കാരനാണ് പിതാവ്. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.