kerala

കോട്ടയത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം ഇടുക്കിയില്‍ കണ്ടെത്തി

By webdesk18

October 03, 2025

കോട്ടയത്ത് നിന്ന് കാണാതായ സ്ത്രീയെ ഇടുക്കിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് നിന്നും കാണാതായ ജെസി സാമിന്റെ മൃതദേഹം ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിയിലാണ് കണ്ടെത്തിയത്. വൈക്കം ഡിവൈഎസ്പിയും സംഘവും പ്രതിയുമായി സ്ഥലത്ത് എത്തി.

കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാമിനെ ആണ് കാണാതായത്. യുവതിയെ കൊലപ്പെടുത്തിയെന്ന ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വൈക്കം ഡിവൈഎസ്പിയും സംഘവും ഭര്‍ത്താവുമായി സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.