india

ബജറ്റിലുള്ളത് രാഷ്ട്രീയ വിമർശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

By webdesk13

February 05, 2024

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിമർശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിലുള്ളതെന്നും വി.ഡി. സതീശൻ.

തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തിൽ രാഷ്ട്രീയ വിമർശനത്തിനായി ബജറ്റ് ഡോക്യുമെന്‍റിനെ മാറ്റി. സഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമർശിക്കാൻ നിരവധി അവസരങ്ങളുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്‍റെ മുഴുവൻ പവിത്രതയും സർക്കാർ ഇല്ലാതാക്കിയെന്നും സതീശൻ ആരോപിച്ചു.യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്‍റെ വിശ്വാസ്യത ധനമന്ത്രി തകർത്തുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.