കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 59,600 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായി വര്‍ധിച്ചു.
കഴിഞ്ഞ ദിവസം ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ സ്വര്‍ണവില. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 2,716 ഡോളറായാണ് സ്വര്‍ണവില വര്‍ധിച്ചത്.