kerala

ബസ് ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു

By webdesk14

June 14, 2023

വളാഞ്ചേരിയിൽ പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കളാണ് മരണപെട്ടത്.

വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലിസ്.

ഇന്ന് വൈകിട്ട് 5:00 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികൾ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിലെആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പെട്ട ബൈക്ക് വേങ്ങര സ്വദേശിയുടെ പേരിലുള്ളതാണ്.