kerala

സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

By webdesk17

October 28, 2024

എറണാകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. കൊടേക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്കേറ്റു.

പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് ബസ് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.