india

വാഹനങ്ങൾ കൂട്ടയിടിച്ച് കാറിന് തീപിടിച്ചു; നാല് യാത്രക്കാർക്ക് ദാരുണാന്ത്യം

By webdesk14

January 25, 2024

ധർമപുരി: തമിഴ്ലാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ കാറിന് തീപിടിച്ച് നാല് പേ‌ർ മരിക്കുകയും എട്ടുപേ‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് അപകടമുണ്ടായത്.

നെല്ല് കയറ്റിയ ലോറി, ട്രക്കുകൾ, കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ ജെ വിമൽ കുമാർ (30), ഭാര്യ മതി അനുഷ്‌ക (22), അമ്മായി മഞ്ജു (45), ഭാര്യാസഹോദരി ജെന്നിഫർ (30) എന്നിവരാണ് മരിച്ചത്.