News

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; മലയാളി നടന്‍ റിയാസ് പത്താന് പരിക്ക്

By Akhila

February 11, 2026

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മലയാളി നടന്‍ റിയാസ് പത്താന് പരിക്ക്. തമിഴ്നാട്ടിലെ തേനിയിലാണ് അപകടം. പുലര്‍ച്ചെ നാലുമണിക്ക് ആലപ്പുഴയിലെ വീട്ടില്‍നിന്ന് യാത്ര തിരിച്ച് തേനി എത്തുന്നതിന് മുമ്പേ എട്ടുമണിയോടെ റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്.

ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ‘ഫ്ലാറ്റ് നമ്പര്‍ 4ബി’യില്‍ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. ഉടന്‍ ആശുപത്രിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.