crime

കഞ്ചാവ് ലഹരിയില്‍ വാഹനങ്ങളിൽ ഇടിച്ച് ചീറിപ്പാഞ്ഞ് കാർ; തടഞ്ഞത് പോലീസ് ക്രെയിന്‍, യുവാവും യുവതിയും പിടിയില്‍

By webdesk14

February 06, 2024

കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ കാറോടിച്ചത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ ക്രെയിന്‍ കുറുകെ നിര്‍ത്തിയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.

വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മറിയപ്പള്ളി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് ചിങ്ങവനത്ത് വച്ച് പോലീസ് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.