kerala

റോഡരികില്‍ നിന്നയാളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

By webdesk14

August 28, 2023

വളാഞ്ചേരി ദേശീയപാതയില്‍ കരിപ്പോളില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നയാളെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ കുഞ്ഞാലി (67) എന്നയാള്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു.

കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.