kerala

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

By webdesk14

February 07, 2024

എം.വിന്‍സെന്റ് എം.എല്‍.എ യുടെ കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

എംഎല്‍എയ്ക്കും ഡ്രൈവര്‍ക്കും നിസ്സാര പരിക്കുകള്‍ ഉണ്ട്. ഇവരെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വെളുപ്പിന് 5.30 മണിയോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടം.