india

കാര്‍ തടഞ്ഞു; പൊലീസുകാരുടെ മുഖത്തടിച്ച് ശര്‍മിളയുടെ രോഷപ്രകടനം, അറസ്റ്റ്- വിഡിയോ

By webdesk11

April 24, 2023

വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡിയുടെ സഹോദരിയുമായ വൈ.എസ് ശര്‍മിള പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റില്‍. തെലുങ്കാന പിഎസിയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘത്തെ ഓഫീസില്‍ പോയി കാണുന്നതിന് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

#WATCH | YSRTP Chief YS Sharmila manhandles police personnel as she is being detained to prevent her from visiting SIT office over the TSPSC question paper leak case, in Hyderabad pic.twitter.com/StkI7AXkUJ

— ANI (@ANI) April 24, 2023

യാത്ര തടഞ്ഞത് ശര്‍മിളക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാറില്‍ കയറുന്നത് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ശര്‍മിള അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടു.

സംഘര്‍ഷത്തെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പൊലീസ് എത്തിയതോടെ ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി