kerala

നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണു; ഒഴുക്കില്‍പെട്ട് ആറ്റില്‍ പതിച്ചു

By webdesk17

November 02, 2024

ആനക്കല്ലില്‍ നിയന്ത്രണം വിട്ട് കാര്‍ തോട്ടില്‍ വീണു. കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

ഈറോട് സ്വദേശി ഗൗതത്തിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പെട്ടത്. പാലത്തിനടിയിലെ തോട്ടിലേക്ക് വീണെങ്കിലും ആ സമയം വെള്ളമുണ്ടായിരുന്നില്ല. പരിക്കേറ്റ ഗൗതമിനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

എന്നാല്‍ കനത്ത മഴ പെയ്തതോടെ പാലത്തിനടിയിലെ കാര്‍ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ വീണ കാര്‍ കരക്ക് കയറ്റാന്‍ അഗ്‌നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാര്‍ കരയില്‍ കയറ്റുകയായിരുന്നു.