kerala

പുരയിടത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി

By webdesk18

February 14, 2025

മുണ്ടക്കയം കൂട്ടിക്കലില്‍ പുരയിടത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പൊതുകത്ത് പി.കെ. ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.