Video Stories

കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസ്; നാല് പേർ അറസ്റ്റിൽ

By webdesk14

December 26, 2023

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റിലായവർ മൊഴി നൽകി. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.