crime

ഫ്രീയായി ചിക്കന്‍ നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം

By webdesk13

August 13, 2023

ഉത്തര്‍ പ്രദേശില്‍ ലാലിത്പൂരില്‍ സൗജന്യമായി ചിക്കന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ദലിത് യുവാവിന് ക്രൂരമര്‍ദനം. നടുറോഡിലാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുജന്‍ അഹിര്‍വാറിനാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഇയാളെ മര്‍ദിച്ചത്. ബൈക്കില്‍ ഗ്രാമങ്ങളില്‍ ചിക്കന്‍ വിതരണം നടത്തുന്നയാളാണ് സുജാന്‍ അഹിര്‍വാര്‍. വില്‍പനക്കായി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു സംഘമാളുകള്‍ ചിക്കന്‍ ചോദിച്ചു.

ഇവരോട് അഹിര്‍വാര്‍ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദിച്ചത്. റോഡിലൂടെ പോകുയായിരുന്ന ആളുകളാണ് ഇയാളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതിപട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നത് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.