kerala

ഹൈകോടതി ചീഫ് ജസ്റ്റിസിന് രഹസ്യ യാത്രയയപ്പ് നല്‍കിയതെന്തിനെന്ന് മുഖ്യമന്തി വ്യക്തമക്കാണം- വി.ഡി സതീശന്‍

By webdesk11

April 20, 2023

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും രഹസ്യമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത്. ഇപ്പോഴെങ്കിലും പിണറായി വിജയന് ചീഫ് ജസ്റ്റിസിനോട് ആദരവ് തോന്നിയതില്‍ സന്തോഷമുണ്ട്. എസ്.എന്‍.സി ലാവലിന്‍ കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസിന് അണ്‍സെറിമോണിയല്‍ യാത്രയയപ്പാണ് നല്‍കിയത്. അന്ന് എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും വിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് ചീഫ് ജസ്റ്റിസിനെ നാട്കടത്തുകയായിരുന്നു. അങ്ങനെയുള്ള പിണറായി വിജയനാണ് ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത്. എന്തിനായിരുന്നു ഇങ്ങനെയൊരു യാത്രയയപ്പെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത് അദ്ദേഹം തുറന്നടിച്ചു.