india

സിവില്‍ സര്‍വീസ് സഫലമായില്ല; ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ച നിലയില്‍

By webdesk14

August 08, 2023

സിവില്‍ സര്‍വീസ് സ്വപ്നം സാധ്യമാകാത്തതില്‍ മനംനൊന്ത് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ച നിലയില്‍. ചിക്കമംഗളൂരു സ്വദേശി ശ്രുതി(30) എന്ന യുവതിയെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിവില്‍ സര്‍വീസ് സ്വപ്‌നം സഫലമാവാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ഐ.എ.എസ് സ്വപ്നം സഫലമാവാത്തതിനാല്‍ പോവുന്നു’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി മാണ്ട്യ പൊലീസ് പറഞ്ഞു.