kerala

കുടിശ്ശിക ഉടൻ തീർക്കുമെന്ന് കലക്ടർ; എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

By webdesk14

February 21, 2024

എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ല് അടയ്ക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിലാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി ബില്ലിൽ ഭീമമായ കുടിശ്ശിക വരുത്തിയതോടെയാണ് ഇന്നലെ കലക്ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

57.95 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് ഇനത്തിൽ ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. കുടിശ്ശിക ഉടൻ അടയ്ക്കാമെന്ന് കലക്ടർ കെഎസ്ഇബി ചെയർമാന് ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തി ഊരിയ ഫ്യൂസ് പുനഃസ്ഥാപിച്ചത്.

30 ഓഫീസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചത്. ഇതിൽ രണ്ട് ഓഫീസുകൾ കുടിശ്ശിക തീർത്തതോടെ വൈദ്യുതി നേരത്തെ പുനഃസ്ഥാപിച്ചു. എന്നാൽ മറ്റ് ഓഫീസുകൾ വൈദ്യുതി ഇല്ലാതെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രവർത്തിച്ചിരുന്നത്.