kerala

ബസ് ചാര്‍ജ് കുറഞ്ഞതിന് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ ഇറക്കി വിട്ടു

By webdesk13

October 27, 2023

ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാർത്ഥിയെയാണ് ഇറക്കി വിട്ടത്. ബസ് ചാർജ് കുറവാണെന്ന് പറഞ്ഞാണ് അരുണ ബസിലെ കണ്ടക്ടർ കുട്ടിയ ഇറക്കി വിട്ടത്.

രണ്ട് രൂപ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റർ ഇപ്പുറം കുട്ടിയെ ഇറക്കി വിടുകയായിരുന്നു. 5 രൂപ വേണമെന്ന് ആയിരുന്നു ബസ് കണ്ടക്ടറുടെ ആവശ്യം. വഴിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. സംഭവത്തിൽ അരുണ ബസിനെതിരെ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.