india

അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്

By webdesk13

September 20, 2023

അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പന് മദപ്പാടാണ്. മഞ്ചോലയില്‍ വീട് ആക്രമിച്ചു, വാഴക്കൃഷി തകര്‍ത്തു. എന്നാല്‍ ഇവിടുത്തെ റേഷന്‍കട ആക്രമിച്ചിട്ടില്ല. ആന പൂര്‍ണ ആരോഗ്യവാനാണ്. ഒരു ദിവസം 10 കിലോ മീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നുണ്ട്. നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ സെമ്പകപ്രിയ പറഞ്ഞു.