Connect with us

india

ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസം തകര്‍ന്നു; വിദ്യാര്‍ത്ഥികളെ ‘ദേശദ്രോഹികളായി’ ചിത്രീകരിച്ച് ക്രൂരമായി വേട്ടയാടുന്നു: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

Published

on

ന്യൂഡല്‍ഹി: നീറ്റ് അട്ടിമറിക്കെതിരെയും തകര്‍ന്നടിയുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും തെരുവില്‍ പോരാടുന്ന വിദ്യാര്‍ത്ഥികളോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്നത് അതിക്രൂരമായ ഭീരുത്വവും അനീതിയുമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംരക്ഷിക്കേണ്ട ഭരണകൂടം, രാജ്യത്തിന്റെ നാളെയുടെ അവകാശികളായ യുവതയെ ‘രാജ്യദ്രോഹികളായി’ മുദ്രകുത്തി ആക്രമിക്കുകയാണെന്ന് ‘ദി ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി ആഞ്ഞടിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസും അര്‍ദ്ധസൈനിക വിഭാഗവും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ബിജെപി ഭരണകൂടത്തിന്റെ വിനാശകരമായ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 2020-ലെ സിഎഎ പ്രക്ഷോഭകാലത്ത് ക്യാമ്പസുകളില്‍ കയറി അക്രമം അഴിച്ചുവിട്ടതും വനിതാ ഗുസ്തി താരങ്ങളോട് കാട്ടിയ ക്രൂരതയും ഇതിന് തെളിവാണ്. ജൂലൈ 20-ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിനെ വിട്ട് ലത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പെല്ലറ്റ് പ്രയോഗവും നടത്തിയത് ഈ സര്‍ക്കാരിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.

കഴിഞ്ഞ 12 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഒരു ലക്ഷത്തോളം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. പകരം 43,000 സ്വകാര്യ സ്‌കൂളുകള്‍ തുറക്കാന്‍ വഴിയൊരുക്കി. ഇതില്‍ ഭൂരിഭാഗവും ആര്‍എസ്എസും അവരുടെ അനുബന്ധ സംഘടനകളുമാണ് നടത്തുന്നത്. വിദ്യാഭ്യാസം കച്ചവടമാക്കിയതോടെ രക്ഷിതാക്കളുടെ കീശ ചോരുകയാണ്. നീറ്റ് കോച്ചിംഗിനായി മാത്രം രക്ഷിതാക്കള്‍ ചെലവഴിക്കുന്ന തുകയോളം പോലുമില്ല കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബജറ്റ്!.

പരീക്ഷകള്‍ എന്‍ടിഎ എന്ന കേന്ദ്രീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായി അഴിമതിയില്‍ മുങ്ങി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്തുണ്ടായത്. മിടുക്കരായ അധ്യാപകര്‍ക്ക് പകരം രാഷ്ടീയ യോഗ്യത മാത്രം നോക്കി വ്യക്തികളെ നിയമിച്ചതാണ് എന്‍ടിഎയുടെ തകര്‍ച്ചയ്ക്ക് കാരണം.

Advertisement

കര്‍ഷകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സമരങ്ങളെ അടിച്ചമര്‍ത്തിയത് പോലെ, നീതി ചോദിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെയും വ്യാജ നുണപ്രചാരണങ്ങളും ഗൂഢാലോചനാ വാദങ്ങളും ഉന്നയിച്ച് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ഹിമാലയന്‍ പരാജയങ്ങള്‍ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പാര്‍ലമെന്ററി കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തി അഹങ്കാരം കാണിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്തുന്നതിന് പകരം വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ട് അതിക്രമം അഴിച്ചുവിടുന്ന ബിജെപി സര്‍ക്കാരിന്റെ ഈ നിലപാടിന് ചരിത്രത്തില്‍ മാപ്പില്ലെന്നും, വിദ്യാര്‍ത്ഥികളുടെ ന്യായമായ പോരാട്ടത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാപരമായ കടമയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം; സ്വന്തം സര്‍ക്കാരിനെ തള്ളി മുരളി മനോഹര്‍ ജോഷി, ബി.ജെ.പിയില്‍ ഭിന്നസ്വരം

രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

Published

on

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം തുടരുമ്പോള്‍, ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പുറത്ത്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ കര്‍ഷന നിലപാടുകളെയും പൊലീസിന്റെ കടുത്ത നടപടികളെയും തള്ളിപ്പറഞ്ഞ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയാണ് രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന കാഴ്ച അതീവ ഗൗരവമുള്ളതാണെന്ന് എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും വച്ചുപുലര്‍ത്തുന്നത് യാഥാര്‍ത്ഥ്യബോധമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു.

യുവജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമര്‍ത്താനോ ക്രമസമാധാന പ്രശ്‌നമായി മാത്രം കണ്ട് അടിച്ചമര്‍ത്താനോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജോഷി, ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചു. സമരം ചെയ്യുന്ന പെണ്‍കുട്ടികളെപ്പോലും ക്രൂരമായി മര്‍ദിച്ചൊതുക്കുന്നത് ‘വികസിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ ശ്രമിക്കാതെ ഏറെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതിലൂടെ സ്വന്തം സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് തുറന്നുകാട്ടിയത്.

Advertisement

വിദ്യാര്‍ഥി സമരം ദേശീയ തലത്തില്‍ വന്‍ ശക്തിയാകുന്നതിനിടയില്‍, മുതിര്‍ന്ന നേതാവില്‍ നിന്നുതന്നെയുണ്ടായ ഈ തുറന്ന പ്രതികരണം ബി.ജെ.പിക്കുള്ളില്‍ കടുത്ത വിള്ളല്‍ വീണതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ശക്തമായതോടെ വിഷയം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടപ്പാക്കാതെ കേന്ദ്രത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയായിട്ടുണ്ട്.

Continue Reading

india

സമരം തകര്‍ക്കാന്‍ ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നു, ചര്‍ച്ചകള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല: അഭിജിത് ദീപ്‌കെ

Published

on

ന്യൂഡല്ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ സമരം തകര്ക്കാന് ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നതായി അഭിജീത്ത് ദീപ്‌കെ. പോലീസിന്റെ മറവില് സമരത്തില് ഗുണ്ടകള് നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
ചര്ച്ചകള്ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവര്ക്ക് ജന്തര് മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു. പോലീസുകാര്ക്കൊപ്പം സംഘര്ഷത്തിന് പിന്നില് നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാന് ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്ക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി ഗുണ്ടകള് മനഃപൂര്വ്വം സംഘര്ഷം ഉണ്ടാക്കാന് ശ്രമിക്കുകയാണെന്ന് അഭിജിത്ത് ദീപ്‌കെ പറഞ്ഞു. കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നു. ഡല്ഹി ജന്തര്മന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കള്. ജന്തര്മന്തര് ഉള്പ്പെടെയുള്ള പരിസരപ്രദേശങ്ങളില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തിവെച്ചു.
സിജെപിയുടെ ആവശ്യങ്ങള് ഇതുവരെ കേന്ദ്രസര്ക്കാര് അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പര് ചോര്ച്ചയും , യുവാക്കള്ക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോണ്ഗ്രസ് തീരുമാനം.
Continue Reading

india

സിജെപിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് വിലക്ക്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുനഃസ്ഥാപിച്ചു

കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.

Published

on

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ താല്‍ക്കാലികമായി വിലക്കിയ നടപടി വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഇന്‍സ്റ്റഗ്രാമിലെ നിയന്ത്രണം വാര്‍ത്തയാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു.

നിയമപരമായ ആവശ്യപ്പെടലിനെ തുടര്‍ന്നാണ് അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാക്കാത്തതെന്ന സന്ദേശമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ആദ്യം കാണിച്ചിരുന്നത്. ഈ വിവരം അഭിജിത് ദീപ്‌കെ എക്‌സിലൂടെ (ട്വിറ്റര്‍) പുറത്തുവിട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഏതാനും മിനിറ്റുകള്‍ക്കകം വിലക്ക് പിന്‍വലിച്ച് അക്കൗണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി.

പരീക്ഷാ തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് തൊട്ടടുത്ത ദിവസമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിന് നേരെ നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയിട്ടത്. മുമ്പ് സിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് നേരെയും സമാനമായ രീതിയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

 

Advertisement
Continue Reading

Trending