india

ദലൈലാമ വീണ്ടും പൊതുവേദിയില്‍

By Test User

March 19, 2022

ധര്‍മശാല: കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് ദലൈലാമ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടറുമായി ബോക്‌സിങ് നടത്താന്‍ പോലും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ ക്ഷേത്രമായ സുഗ്ലഖാങില്‍ ബോധിചിന്ത വളര്‍ത്തുന്നതിനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ലാമ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ലാമ വ്യക്തമാക്കിയത്. ബുദ്ധ മതത്തിന്റെ അസ്തിത്വങ്ങളെ വിവരിക്കുന്ന ജാതക കഥകളിലെ ഭാഗവും ലാമ വിവരിച്ചു.