kerala

വെള്ളക്കെട്ട് ഒഴിഞ്ഞു; കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

By webdesk18

June 09, 2025

വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നിരുന്നു. എന്നാല്‍ രണ്ടാഴ്ചയോളം നീണ്ട കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്‌കൂള്‍ തുറക്കല്‍ വൈകിപ്പിച്ചത്.

സ്‌കൂളുകളില്‍ വെള്ളം കയറിയതും മറ്റ് സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതും കാരണം സ്‌ക്കൂള്‍ തുറക്കല്‍ വീണ്ടും നീണ്ടു. ഇന്നലെയോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ എല്ലാം പിരിച്ചു വിട്ടത്. വെള്ളം കയറിയ സ്‌കൂളുകള്‍ വൃത്തിയാക്കി. താലൂക്ക് തല പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.