Film

എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം എനിക്ക് രണ്ട് സന്തോഷമാണ്; സുചിത്ര

By webdesk18

January 27, 2025

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങിനിടെ എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. എമ്പുരാന്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു.

‘പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യന്‍സും ചേര്‍ന്നതാണ് ലൂസിഫര്‍. അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണെന്ന് ഉറപ്പാണ്. ഇതു പറയുമ്പോള്‍ എനിക്ക് രോമാഞ്ചം വരുകയാണ്. മാര്‍ച്ച് 27 ന് എമ്പുരാന്‍ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് ‘ – സുചിത്ര പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.