kerala

ബസ്സുകളില്‍ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

By webdesk11

February 28, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യര്‍ത്ഥനയും മാനിച്ചാണ് തീരുമാനം.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.