crime

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

By webdesk14

December 03, 2023

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മരണം ഏഴായി. തൊടുപുഴ സ്വദേശി കെ.വി ജോണാണ് മരിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എങ്കിലും ജോണിനെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ഡോക്ടർമാർ പങ്കുവച്ചിരുന്നു.

നേരത്തെ, ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ആറു പേർ മരിച്ചിരുന്നു. ​ഗുരുതരമായി പൊള്ളലേറ്റ ഇവരും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂർ സ്വദേശി സാലി മകൾ ലിബിന മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്.