തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എസ്ഐടിയുടെ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.