india

ഡെപ്യൂട്ടി സ്പീക്കര്‍ക്കുനേരെ കടലാസ് കീറിയെറിഞ്ഞു; കര്‍ണാടകയില്‍ 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

By webdesk11

July 19, 2023

കര്‍ണാടക നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കര്‍ യു.ടി ഖാദര്‍ ആണ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തത്. ബംഗളൂരുവില്‍ വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് എത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടയാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ എംഎല്‍എമാര്‍ കടലാസ് കീറിയെറിഞ്ഞത്.

ബഹളം കനത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപലമണി സഭാ നടപടികള്‍ നിര്‍ത്തിവച്ചു.