Nipah virus.(photo:Pixabay.com)

kerala

മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍

By webdesk17

May 22, 2025

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് നിപ ബാധിക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കിയിരുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.