kerala

ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറി; കൊച്ചിയില്‍ യുവതി യുവാവിനെ കുത്തിപരിക്കേല്‍പിച്ചു

By webdesk18

June 29, 2025

കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കുത്തിപരിക്കേല്‍പിച്ചു. യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കതൃക്കടവ് ഇടശ്ശേരി ബാറിലാണ് സംഭവം.

വൈന്‍ഗ്ലാസിന്റെ ചില്ലുകൊണ്ട് യുവതി യുവാവിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന് നിസാര പരിക്കേറ്റു. പൊലീസെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവെച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് പരാതി നല്‍കിയിട്ടില്ല.